മനസ്സാകെ മൂടിക്കെട്ടിയിരുന്നു ഇന്നലെ മുഴുവന്‍...
ഞായറാഴ്ച നോമ്പ് തുറക്കാന്‍ സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കെറ്റില്‍ പോയിരുന്നു.നോമ്പെന്നത് ശെരിക്കും എല്ലാ തരത്തിലും സംസ്കരണമാണെങ്കിലും ഇന്നത് ആഘോഷമായി മാറിയിരിക്കുന്നു.വിഭവങ്ങളുടെ ആഘോഷം...പണക്കാരന്‍റെ അടുക്കളയില്‍ നിന്നുയരുന്ന കൊതിപ്പിക്കുന്ന ഗന്ധങ്ങള്‍ പാവപ്പെട്ടവന്‍റെ നോമ്പിനെ വേദനയാക്കി മാറ്റുന്നു.....പറഞ്ഞു വന്നത് ......ഞങ്ങള്‍ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ ഒരു കുഞ്ഞു പെണ്‍കുട്ടി...മുഷിഞ്ഞ വസ്ത്രങ്ങളാണ് അവളുടേത് .അവള്‍ ഓരോ കടയിലും ...(കട അല്ല....നിരത്ത് വക്കിലാണ് പഴങ്ങളൊക്കെ കിട്ടുന്നത്...)ചെന്ന് നിന്ന് കൈ നീട്ടുന്നു ....അവള്‍ക്കാവശ്യം വില്‍പ്പനയ്ക്ക് വച്ചതില്‍ നിന്നൊരു നുള്ളാണ്..ഒരു ആപ്പിള്‍ ഒരു പപ്പായക്കഷണം .....അതൊക്കെ മതി ആ കുഞ്ഞിന് ..എല്ലാവരും അവളെ ആട്ടിയോടിക്കുന്നു...അവര്‍ക്കും ന്യായങ്ങളുണ്ടാകാം....വില്‍പ്പനയ്ക്ക് വച്ചത് സേവനമായല്ലല്ലോ ...അത് മാത്രമല്ല പിന്നെയും പിന്നെയും ഇത്തരം ആളുകള്‍ വരുമെന്നും അവര്‍ പറയും....എനിക്കത് കണ്ടിട്ട്....എന്താണെന്നറിയില്ല...എനിക്കനിയത്തി ഇല്ല...ആ കുഞ്ഞു പെണ്‍കുട്ടി ......ആട്ടിപ്പായിക്കുന്നത് കണ്ടിട്ട്...സഹിച്ചില്ല...റോഡില്‍ നിന്ന് ഞാന്‍ പൊട്ടിപ്പോകുമോ എന്ന് ഭയന്ന് പോയി..അതുണ്ടായില്ല...കണ്ണുനീര്‍ നിറഞ്ഞു കിടന്നത് ഭാഗ്യത്തിന് ഉറ്റിയില്ല ...
എന്തായാലും ഇന്നലെ പകുതിയും...മിനിഞ്ഞാന്ന് മുഴുവനുമായും ആ സങ്കടം മനസ്സില്‍ നിറഞ്ഞു നിന്നു....
പിന്നെയും നമ്മള്‍നമ്മിലേക്ക്...അത് മറന്ന്......
എന്നാണ് എല്ലാരും സന്തോഷിക്കുന്ന ദിനം വരുന്നത്...?!
എല്ലാ കുഞ്ഞുങ്ങളും പട്ടിണിയില്ലാതെ ചിരിക്കുന്ന...ദിനം......?!!!!
8 comments:
കാഴ്ചകള്‍ കണ്ടു തള്ളുന്ന കൂട്ടത്തില്‍ ഒന്നു കൂടി ...
മനസ്സു നൊന്തപ്പോള്‍ അക്ഷരത്തിലാക്കി
മറ്റുള്ളവരുടെ വേദന കാണുന്ന
ഹന്‍ല്ലലത്തിനെപ്പോലുള്ള യുവാക്കള്‍
സത്യമായും പ്രതീക്ഷ നല്‍കുന്നു.
നന്മകള്‍ നേരുന്നു.
ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങി കൊടുക്കുകയുണ്ടായോ? അതിനെ കുറിച്ച് ഒന്നും എഴുതി കണ്ടില്ല.
നോമ്പ് എന്നത് നമുക്കൊക്കെ ഭക്ഷണവും വെള്ളവും ത്യജിച്ച് വൈകുന്നേരത്തെ റോയൽ ഫീസ്റ്റിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പു മാത്രമായി തീർന്നിരിക്കുന്നു.ജിഹാദും, അന്യമത വിദ്വേഷവും, കൊലയും, തീവ്രവാദവും ഉപേക്ഷിക്കാൻ പറഞ്ഞ വികാരങ്ങളിൽ പെടില്ലെ?
ഒരു കൈ കൊടുക്കുന്നത് മറു കൈ
അറിയരുതെന്ന് .....!
അങ്ങനെ അല്ലെ... നല്ലത്...?!
ആയിഷ ബീ..?
ലതിക ചേച്ചിക്കും ആയിഷ ബീക്കും നന്ദി...
ഹന്‍ല്ലലത്ത്,
കൈനീട്ടി നിന്ന ആ ബാലികയെ
കാണാനുള്ള മനസ്സുണ്ടായല്ലോ.
ഇന്ന് അതാണ് പലര്‍ക്കും ഇല്ലാതെ പോകുന്നത് ..!
ഇഫ്ത്താറ് പ്രസ്റ്റീജ് സിമ്പള്‍ ആയി...
വിശപ്പും ദാഹവും സ്വയം അറിയുകയും
വിശക്കുന്നവനെ ഒരു നേരമെങ്കിലും
സക്കാത്തോ ഭക്ഷണമൊ കൊടുത്ത്
പോറ്റുക എന്ന ആ സല്‍ക്കര്‍മ്മം അന്യം
നില്‍ക്കുകയാണൊ ?
ആര്‍ഭാടം കാണുമ്പോള്‍ അറിയാതെ ചോദിക്ക്കയാണ് .
വിശക്കുന്നവനല്ല ധനാഡ്യന് നല്‍കുന്ന അത്യാര്‍ഭാഡ വിരുന്നാണ്
ഇന്ന് പല ഇഫ്‌ത്താര്‍ പാര്‍ട്ടികളും... :(
കൊള്ളാം ഇങ്ങിനെ ഒരു മനസ്സാണ് എപ്പോഴും വേണ്ടത്. മറ്റുള്ളവരുടെ ദുഖം കാണാനുള്ള മനസ്സ്.
ഈയിടെ ഞാന്‍ ഒരു കടയില്‍ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 2 കൊച്ചുകുട്ടികള്‍ മാറിനിന്നു നോക്കുന്നു. ദൈന്യത തോന്നുന്ന മുഖം. 2 ഗ്ലാസ്സില്‍ 2 പേര്‍ക്കും വാങ്ങിക്കൊടുത്തപ്പോള്‍ അവരുടെ ആ സന്തോഷത്തോടെ ഓടിയുള്ള വരവും കുടിക്കുന്നതും കണ്ടപ്പോള്‍ നാട്ടില്‍ ജീവിക്കുന്ന മക്കളുടെ മുഖമായിരുന്നു മനസ്സില്‍ :( (എന്റെ ചില അനുഭവങ്ങളില്‍ ഒന്ന് പങ്ക് വെച്ചതാണ്. ഹന്‍ല്ലലത്തിന് ഒരു കൊച്ചനിയത്തിയുടെ മുഖം ആ കൊച്ചുകുട്ടിയില്‍ കാണാന്‍ സാധിച്ചു. എനിക്ക് എന്റെ സ്വന്തം മക്കളുടെയും.).
Good thoughts ..best wishes
മാണിക്യം,
മഴത്തുള്ളി,
പ്രാചരകന്‍,
ഒരുപാടു നന്ദി.....
Post a Comment