Followers

Saturday, September 13, 2008

കനിവ്

അറവു മാടുകളിലൊന്നു ഗര്‍ഭിണിയാണെന്നറിഞ്ഞ്
അയാള്‍ പറഞ്ഞു "വേണ്ട... ഇപ്പോള്‍ അറുക്കരുത് ..."
ആളൊഴിഞ നേരം പ്രസവത്തളര്‍ച്ചയില്‍
ഉണര്‍ന്നെണീക്കാനാഞ്ഞ പശു,
അറവു കത്തിയുടെ മൂര്‍ച്ചയറിഞ്ഞു .
തള്ളയില്ലാത്ത കുഞ്ഞിനു ദയാ വധം വിധിച്ച്
അയാള്‍ ആര്‍ദ്രനായി.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അറവു മാടുകളിലൊന്നു ഗര്‍ഭിനിയാനെന്നരിഞ്ഞു
അയാള്‍ പറഞ്ഞു "വേണ്ട... ഇപ്പോള്‍ അരുക്കരുത്...."
ആളൊഴിഞ നേരം
പ്രസവത്തളര്‍ച്ചയില്‍ ഉണര്‍ന്നെണീക്കാനാഞ്ഞ പശു,
അറവു കത്തിയുടെ മൂര്‍ച്ചയറിഞ്ഞു .
തള്ളയില്ലാത്ത കുഞ്ഞിനു ദയാ വധം വിധിച്ച്
അയാള്‍ ആര്‍ദ്രനായി.
വായിക്കപെടേണ്ട ഒരു കവിത!വായിക്കാതെ പോഒകുന്നവര്‍ക്കായ്.......

മാണിക്യം said...

ഗര്‍ഭിണിയായിരിക്കേ
കൊന്നില്ലാ!!
അതു ദയയോ?
പിന്നെ തള്ളയും പിള്ളയും...
ആര്‍‌ദ്രതയ്ക്ക് പുതിയ അര്‍ത്ഥം

GURU - ഗുരു said...

ഇതാണ് കാലം
കാലം വരും ഇതിനെല്ലാം പകരം തരും

ഹന്‍ല്ലലത്ത് Hanllalath said...

സഗീര്‍
മാണിക്യം
ഗുരു
ഇനിയും വരുമെന്ന പ്രതീക്ഷയോടെ...
എന്നെ വായിച്ചതിന് നന്ദി അറിയിക്കുന്നു