Followers

Friday, October 3, 2008

തിരുത്ത്‌

നീളത്തിലൊരു വര
മൂര്‍ച്ചയുള്ളൊരു വാക്ക്
തുരുമ്പിക്കാത്തൊരായുധം
ആദ്യം പറയേണ്ടത് മറന്നു
എണ്ണ മയമില്ലാത്തൊരു ചൂരല്‍
തുടങ്ങുന്നതിനു മുമ്പെനിക്കായി
ഒരു ശവക്കച്ചയൊരുക്കാം

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

തിരുത്തലിനു ശ്രമിക്കും മുമ്പെനിക്കായി
ഒരു ശവക്കച്ചയൊരുക്കാം

ചന്ദ്രകാന്തം said...

ഒരു കച്ച ഉണ്ടാവുന്നത്‌ നല്ലതാണ്.
അത്രയും പോരേ..
ശവക്കച്ച തന്നെ ആകണമെന്നു തോന്നുന്നില്ല..
:)

ആഗ്നേയ said...

ചന്ദ്ര പറഞ്ഞതുപോലെ........
ശവക്കച്ചതന്നെ ആവണമെന്നില്ല...കൊള്ളാം ഹന്‍ലലത്ത്...

PIN said...

കളം വരച്ച്‌, കയ്യിൽ വടിയും ആയുധവും ഏന്തി, എന്തിനും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചന്ദ്രകാന്തം ചേച്ചിയെ കോപി പേസ്റ്റ് ചെയ്യുന്നു

Lathika subhash said...

കച്ച മതി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തിരുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കട്ടെ. ആശംസകള്‍.

Kunjipenne - കുഞ്ഞിപെണ്ണ് said...

ശരിക്കും ഇഷ്ടമായി...നന്ദി

ഗീത said...

ആരെ തിരുത്താനാ? അവനവനേയോ മറ്റുള്ളവരേയോ?

ജയരാജ്‌മുരുക്കുംപുഴ said...

bestwishes