Followers

Tuesday, April 21, 2009

തീ തിന്ന ഓര്‍മ്മകള്‍ ...

സാനിയ ...അവളെ ഞാനോര്‍ക്കുന്നു.
കാമ്പസിന്റെ
നിറക്കൂട്ടില്‍ ഏറ്റവും അകര്‍ഷകമായ ഒന്നായിരുന്നു അവളുടെ ചിരി..
നുണക്കുഴികളുണ്ടായിരുന്നു
അവള്‍ക്ക്..
കൊമേര്‍സായിരുന്നു അവളുടെ പാഠ്യ വിഷയം.
ഞാന്‍
കമ്പ്യൂട്ടര്‍ സയന്‍സും.
കൂടുതല്‍ അടുപ്പമൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.
എന്‍ എസ് എസിന്റെ സേവനങ്ങളുടെ ഭാഗമായി ഒരിക്കല്‍ കുതിരവട്ടത്ത് സന്ദര്‍ശനംനടത്തുകയുണ്ടായി.
കൂട്ടത്തില്‍ സുന്ദരിയായ അവളെ ചൂണ്ടി "...മണവാട്ടീ വാ.." എന്നാര്‍ത്തു വിളിച്ചിരുന്ന ഒരുപാടാളുകളെഞാനോര്‍ക്കുന്നു...
പുഞ്ചിരിയോടെ
അവരോട് തിരിച്ചും തമാശ പറയുകയല്ലാതെ മനോനില തെറ്റിയഅവര്‍ക്ക് നേരെ അവള്‍ കെറുവിച്ച് ഒരു വാക്കും പറഞ്ഞില്ല ....
അവളെക്കുറിച്ച് പിന്നീട് ഞാന്‍ കേള്‍ക്കുന്നത് ജീവിതം പഠിച്ചു തുടങ്ങുന്ന സമയത്താണ് ...
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയതിന്റെ പേരില്‍ സ്വയം വേവിച്ച് കളഞ്ഞ അവള്‍ മൂന്നു ദിവസം
പാതി വെന്ത നിലയില്‍ ആശുപത്രിക്കിടക്കയില്‍ കിടന്നിരുന്നുവേത്രേ...
കേട്ടിട്ടും വിശ്വസിക്കാതിരിക്കാന്‍ ശ്രമിച്ചു...
പിന്നെ ഉറക്കം വറ്റിയ ഒന്ന് രണ്ട്‌ രാത്രികള്‍ക്ക് ശേഷം..ഓര്‍മ്മയിലെ തീപ്പാട് മാത്രമായി അവള്‍...
ഭ്രാന്തന്മാരെ കാണുമ്പോഴും മറ്റും അവള്‍
മനസ്സിലേക്ക്
കടന്നു വരും ...
തീ തിന്ന വിരലുകളുയര്‍ത്തി അവ്യക്തമായി അവള്‍ അവസാനം പറഞ്ഞവാക്കുകളും...
"...അറിയാതെ...അറിയാതെ പറ്റിയതാ....ഓര്‍മയില്ലാതെ ചെയ്തതാ..."


എന്റെ ഓര്‍മ്മകളുടെ കറുത്ത കലവറകളില്‍ ഇപ്പോഴും വെന്ത ഇറച്ചിയുടെ മണമടിക്കുന്ന ഒന്നാണ്
അവളുടെ ഓര്‍മ്മകള്‍...
സമ്പത്തിന്റെ
നടുവില്‍ ജീവിച്ചിരുന്ന അവള്‍ എന്തിനായിരുന്നു
കേവലം ഒരു പരീക്ഷാ മാര്‍ക്കിന്റെ പേരില്‍..?!
എനിക്കറിയില്ല...എങ്കിലും ഒന്നറിയാം...
എന്നെ പോലെ ഒരുപാടാളുകള്‍ ഇന്നും അവളെ ഓര്‍ക്കുന്നുണ്ടാകും...
വേദനിക്കുകയും ചെയ്യുന്നുണ്ടാകാം... .


( ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലാത്തതിനാല്‍ അവളുടെ യഥാര്‍ഥ പേര് ഇവിടെപറയുന്നില്ല...സാനിയ എന്ന പേര് സാങ്കല്പികം മാത്രം )

12 comments:

ഹന്‍ല്ലലത്ത് Hanllalath said...

"....എന്റെ ഓര്‍മ്മകളുടെ കറുത്ത കലവറകളില്‍ ഇപ്പോഴും വെന്ത ഇറച്ചിയുടെ മണമടിക്കുന്ന ഒന്നാണ് അവളുടെ ഓര്‍മ്മകള്‍..."

അനില്‍@ബ്ലോഗ് // anil said...

hAnLLaLaTh,
സാനിയക്ക് ചിത്രത്തിനു മുന്നില്‍ രണ്ടിറ്റ് കണ്ണീര്‍ .
ഓര്‍മകള്‍ ഒരു വലിയ പ്രശ്നമാണ്.
അതിനെ അകറ്റി നിര്‍ത്തേണ്ട ദൂരത്തില്‍ നിര്‍ത്തുക.

Anil cheleri kumaran said...

അസാധാരണമായ അനുഭവങ്ങളിലൂടെ ഇങ്ങനെ എത്രയോ സാനിയമാര്‍..

Rejeesh Sanathanan said...

വലിയ വലിയ പ്രശ്നങ്ങളെ ചിരിച്ച് കൊണ്ട് നേരിടുന്നവര്‍ ചില നിസ്സാര പ്രശ്നങ്ങള്‍ക്ക് മുന്‍പില്‍ ഇടറി പോകുന്നത് കാണാറുണ്ട്.അതായിരിക്കാം അല്ലേ ചിലപ്പോള്‍ സാനിയയ്ക്കും സംഭവിച്ചത്...........

ശ്രീ said...

ഒരു നിമിഷത്തെ അബദ്ധ ചിന്ത മൂലം ചെയ്തതാകാം... കഷ്ടം!

Unknown said...

ormmakal nannanu

shaimahaneesh said...
This comment has been removed by the author.
Anonymous said...

സാനിയയ്ക്കു പിന്നെ എന്തു സംഭവിച്ചു?മരിച്ചൊ? അതൊ ഫീനിക്സ് പക്ഷിയെപ്പൊലെ ഉയിര്‍തെഴുന്നെറ്റൊ?

Junaid said...

കഷ്ടം!
:(

ഹന്‍ല്ലലത്ത് Hanllalath said...

അനില്‍@ബ്ലോഗ്
കുമാരന്‍
മാറുന്ന മലയാളി
ശ്രീ
എം.സങ്
വേദനയുടെ അക്ഷരങ്ങള്‍ വായിച്ചതിനു നന്ദി..

Anonymous,

ആശുപത്രിക്കിടക്കയില്‍ വെന്തു കിടന്ന മൂന്നു ദിവസങ്ങള്‍ക്കു ശേഷം.....
അവള്‍ യാത്രയായി.

ജയശ്രീകുമാര്‍ said...

ഉള്ളില്‍ തട്ടില്‍ അനുഭവകുറിപ്പ്. അവള്‍ ഇപ്പോഴും ആരോരുമില്ലാത്ത ആരെയോ നോക്കി പുഞ്ചിരിക്കുകയാവും.

വിചാരം said...

ആത്മഹത്യയെകുറിച്ചൊരു കഥയുണ്ട് സേതുവിന്റെ.. എന്തുകൊണ്ടൊരാള്‍ ആത്മഹത്യ ചെയ്യുന്നു എന്നതിനെകുറിച്ചൊരു ഗവേഷണം... കഥയുടെ അവസാനം ഗവേഷകന്‍ ആത്മഹത്യചെയ്യുന്നു.. എന്തുകൊണ്ടെന്ന ചോദ്യത്തിനുത്തരം ബാക്കി വെച്ച്... സാനിയ നീ എന്തിനത് ചെയ്തു...ഉത്തരമില്ല സാനിയക്ക് പോലും... ഇന്നലെ കണ്ടൊരു വാര്‍ത്തയില്‍ പത്താം ക്ലാസുക്കാരനും ഫോണിന്റെ പേരില്‍ ജീവന്‍ അവസാനിപ്പിച്ചു.. എന്തിനായിരുന്നു ? ആ അറിയില്ല .... ആത്മഹത്യയിലൂടെ ജീവിയ്ക്കുന്നക്കന്നവര്‍ക്ക് വേദന മാത്രം സമ്മാനിയ്ക്കുന്നു.എന്റെ സുഹൃത്ത് അബ്ദുസലാം കുവൈറ്റ് ഫര്‍വ്വാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഇതെഴുതുമ്പോഴും .. കഴിഞ്ഞ മുന്നാഴ്ച്ച മുന്‍പ് അവന്‍ ആത്മഹത്യ ചെയ്തതായിരിന്നു .. എന്തിന് ?