Followers

Thursday, April 30, 2009

അനുരാഗത്തില്‍ അലിയുക

പ്രിയപ്പെട്ട കൂട്ടുകാരീ..
എന്തിനാണ് അകലത്തിരുന്ന് നീ എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നത്..?
എന്റെ ഹൃദയം നൂറു കഷണങ്ങളായി ചിതറിപ്പോയതാണ്.
അതിന്റെ ഓരോ തരിയിലും പറ്റിപ്പിടിച്ച അവളുടെ മുഖം ഞാന്‍ നിനക്ക് കാട്ടിത്തന്നതുമാണ്..എന്നിട്ടും..?!
നീയെന്നിലേക്ക് കടന്നു വരുമ്പോള്‍ എനിക്കെന്താണ് സംഭവിക്കുന്നത്‌..?
പ്രണയിക്കുക എന്നത് അവിശുദ്ധമായ ഒന്നാണോ..?
പിന്നെ എന്തിനാണ് ഞാന്‍ തുറന്നു പറച്ചിലില്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്നത്..?
നഷ്ടപ്പെടലുകളും ലാഭങ്ങളുമില്ലാത്ത ഒന്നാണല്ലോ പ്രണയം...
അവളെ കാണാന്‍ പോയത് പറഞ്ഞത് ഓര്‍ക്കുന്നോ നീ..??!

ഇടറുന്ന വാക്കുകളോടെ വിറയ്ക്കുന്ന വിരലുകളില്‍ നിന്നും ഗ്ലാസ് താഴെ വീഴുമെന്നു ഭയന്ന്....
തൊണ്ടയിലൂടെ അരിച്ചിറങ്ങുന്ന ചായ അമ്ലം പോലെ എന്നെ പൊള്ളിച്ചിരുന്നു.
ഒരു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ എനിക്ക് എടുത്തു തന്നപ്പോള്‍ കൈനീട്ടുക കൂടി ചെയ്യാതെ ഞാനെന്താണ് മരവിച്ചു പോയത്..?
അവളുടെ നല്ലവനായ ഭര്‍ത്താവിനു മുമ്പില്‍ വാക്കുകള്‍ വറ്റിയവനായി സോഫയില്‍ തളര്‍ന്നിരുന്നതെന്താണ്..?
അവസാനം യാത്ര പറച്ചിലില്ലാതെ ഇറങ്ങി വരുമ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്നു അവള്‍......
വിശുദ്ധമായിരുന്ന ഞങ്ങളുടെ ബന്ധത്തില്‍ ബാഹ്യ ബന്ധത്തിന്റെ അറ്റു പോയ അവസാന കണ്ണിയും കൂട്ടി ചേര്‍ക്കാന്‍ മുതിര്‍ന്നില്ല.
പ്രണയമെന്നാല്‍ നേടലുകളും നഷ്ടപ്പെടലുകളും അല്ലല്ലോ...!
പ്രണയമെന്നാല്‍ പ്രണയിക്കല്‍ മാത്രമാണ് ..
പ്രണയിച്ചു പ്രണയിച്ച്‌ അതില്‍ അലിയുക...
ലൈലയെ പ്രണയിച്ച്‌ അവളുടെ കുഴിമാടത്തിലെ മണ്ണിനെ ചുംബിച്ച് നടന്ന ....
പ്രണയത്താല്‍ ഭ്രാന്തനായിപ്പോയ ഖൈസിനെപ്പോലെ... പ്രണയിക്കുക...
ഉടലുകളെയല്ലാതെ ആത്മാവിനെ പ്രണയിക്കുക...
അവസാന നിശ്വാസവും അടങ്ങും വരെ.....
മറ്റൊരു വികാരത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും
കടന്നു വരാതെ ...വിശുദ്ധമായി അനുരാഗത്തില്‍ അലിയുക...

31 comments:

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയമെന്നാല്‍ പ്രണയിക്കല്‍ മാത്രമാണ് ..
പ്രണയിച്ചു പ്രണയിച്ച്‌ അതില്‍ അലിയുക...
ലൈലയെ പ്രണയിച്ച്‌ അവളുടെ കുഴിമാടത്തിലെ മണ്ണിനെ ചുംബിച്ച് നടന്ന ....
പ്രണയത്താല്‍ ഭ്രാന്തനായിപ്പോയ ഖൈസിനെപ്പോലെ... പ്രണയിക്കുക...
ഉടലുകളെയല്ലാതെ ആത്മാവിനെ പ്രണയിക്കുക...
അവസാന നിശ്വാസവും അടങ്ങും വരെ.....
മറ്റൊരു വികാരത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും കടന്നു വരാതെ ...
വിശുദ്ധമായി അനുരാഗത്തില്‍ അലിയുക

പാവപ്പെട്ടവൻ said...

പ്രണയമെന്നാല്‍ പ്രണയിക്കല്‍ മാത്രമാണ് ..
പ്രണയിച്ചു പ്രണയിച്ച്‌ അതില്‍ അലിയുക

ശരിയാണ് പ്രണയമാണ് ഏറ്റവും വലിയ വിപ്ലവം

P R Reghunath said...

pranayam thanne jeevitham.

Anil cheleri kumaran said...

എന്തിനാ ഉള്ള സമാധാനം കളയുന്നത്....

കാപ്പിലാന്‍ said...

ജീവിക്കാന്‍ സമ്മതിക്കൂല അല്ലേ :)

പൊട്ട സ്ലേറ്റ്‌ said...

ഇത്രയ്ക്കു കടുപ്പിക്കണോ?. പോയവയെക്കള്‍ നല്ലത് നമ്മെ തേടിവരുമെന്ന ഒരു പ്രതീക്ഷയല്ലേ ജീവിതം?

ബ്ലോഗ്‌ തുറക്കുമ്പോള്‍ പാട്ട് വരുന്ന ഈ പരിപാടി നിര്‍ത്തിക്കൂടെ?. ഓഫീസില്‍ നിന്ന് ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക് ഒരു തിരിച്ചടിയാണിത്.

അനില്‍@ബ്ലോഗ് // anil said...

നിത്യ ജീവിത്തില്‍ അത്ര വലിയ അര്‍ത്ഥമൊന്നുമില്ലാത്ത ഒരു പദമാണ് പ്രണയം എന്നത്. ഐഡിയല്‍ എന്നതിന്റെ എതിര്‍വാക്കാണ് റിയല്‍ എന്നത് ഓര്‍ക്കുക ,

Typist | എഴുത്തുകാരി said...

പ്രണയമൊക്കെ കൊള്ളാം, നല്ലതു തന്നെ.പക്ഷേ അതു മാത്രം ഓര്‍ത്തു്‌ ജീവിക്കാന്‍ മറന്നുപോവരുതു്.

വാഴക്കോടന്‍ ‍// vazhakodan said...

പ്രണയിക്കാം പക്ഷെ അവസാനം, അവസാനം അത് മറ്റാരോ തട്ടിപ്പറിച്ചോടുമ്പോള്‍ മറ്റൊരു മജുനു ആവണോ? പ്രായത്തിനും വ്യാജ ബ്രാന്‍ഡ്‌ ഇറങ്ങിത്തുടങ്ങീ...

Unknown said...

:-)

the man to walk with said...

alinju..:)

SreeDeviNair.ശ്രീരാഗം said...

മറ്റാരുമറിയാത്ത
മനസ്സിനെ പ്രണയിക്കു..

ആശംസകള്‍..

അരുണ്‍ കരിമുട്ടം said...

ദൈവമേ,
പ്രണയത്തെ കുറിച്ച് ഇങ്ങനെ എഴുതി എന്‍റെ മനസ്സിലെ പഴയ ചിന്തകള്‍ തല പൊക്കിക്കുമോ?
നന്നായിരിക്കുന്നു

ഹരിശ്രീ said...

പ്രണയചിന്തകള്‍ മനോഹരം....

:)

വികടശിരോമണി said...

പ്രണയം എന്നതിന് ‘പ്രനവം’എന്നൊരർത്ഥം കൂടിയുണ്ട്,നിരന്തരം പുതിയതായിക്കൊണ്ടിരിക്കുക.അതു കഴിയുന്നിടത്തോളമേ പ്രണയം എന്ന കൽ‌പ്പന നിൽക്കൂ.
എന്നും അതിനു കഴിയട്ടെ.

raadha said...

പ്രണയിക്കുക..പിന്നെയും പ്രണയിക്കുക....

(വല്ലവനും കുഴിയില്‍ ചാടിയാല്‍ എനിക്കെന്താ..അല്ലെ?)
:)

sojan p r said...

ത്യാഗം തന്നല്ലേ യഥാര്‍ത്ഥ പ്രേമം..സ്വപ്‌നങ്ങള്‍ വിറ്റു ദുഖങ്ങള്‍ വാങ്ങുമ്പോള്‍ അതിനൊരു സുഖമില്ലേ. ..ഒരു മിഴിനീര്‍ കുതിര്‍ന്ന ചിരിയുടെ സുഖം

varier said...

Achchante kaalam thottu thytangiyathaaney ee pisukke horlics pole Thrissilerikkupokunna vazhiyalle vayanattil vannitt kaalam kureyaayi . stalaththinte bhamgi nashtapetunnu

പണ്യന്‍കുയ്യി said...

പ്രണയിക്കുക നീ, പ്രണയിക്കുക അവള്‍ വീഴുന്നതുവരെ..
എന്നിട്ട് നീ സമര്‍ത്ഥമായി കയറിപോരുക ....
എന്നിട്ട് നീ അടുത്ത കുഴിയുണ്ടാക്കുക മറ്റൊരുവള്‍ക്ക് വേണ്ടി ...
ക്രെഡിറ്റ്‌ കാര്‍ഡിന്റെ കാലമല്ലേ സുഹ്ര്‍ത്തെ ഇത് ..............

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:-))

ജ്വാല said...

പ്രണയചിന്തകള്‍..കൊള്ളാം

ഗുല്‍മോഹര്‍... said...

dear friend....
its saroopcalicut
got ur comments on my blog
thanks for ur valuable piece of information
keep lways in touch
by the way ur poems are heart touching....
if udont mind follow my blog
thanks and regards
saroopcherukulam

ഗുല്‍മോഹര്‍... said...

dear friend....
its saroopcalicut
got ur comments on my blog
thanks for ur valuable piece of information
keep lways in touch
by the way ur poems are heart touching....
if udont mind follow my blog
thanks and regards
saroopcherukulam

shajkumar said...

പ്രണയിക്കുക...പ്രണയിച്ചു കൊണ്ടെയിരിക്കുക..

ശ്രീഇടമൺ said...

Love is a medicine for any kind of wounds. But there is no medicine found in the world for a wound given by Love....*

With love.........*

yousufpa said...

എല്ലാ പ്രണയങ്ങളും മധുരിക്കുന്നതാകില്ല.അത് ചവര്‍പ്പും മധുരവും കയ്പും നിറഞ്ഞൊരു മഹാസംഭവമാണ്.

ഷാനവാസ് കൊനാരത്ത് said...

വിഫലമാകുന്ന പ്രണയമാണ് സുഖം. അതിലാണ് വിരഹം. ആ വിരഹം ഒരു മധുര മുള്ളാണ്. അതിന്‍റെ നോവ്‌ മനസ്സില്‍ തീര്‍ക്കുന്ന ഓര്‍മ്മകളാണ് എനിക്ക് പ്രണയം.

M. Ashraf said...

പ്രണയത്തെ ഭൂമയില്‍നിന്ന്‌ മാറ്റി ആകാശത്തേക്കു കൊണ്ടുപോകാനുള്ള എന്റെ എല്ലാ ശ്രമങ്ങളും വിഫലമാകുന്നു. ആകാശമധ്യേ വട്ടമിടുന്ന അവനെ കൈകാര്യം ചെയ്യാന്‍ എനിക്കു കഴിയുന്നില്ല-ദുര്‍ബലന്‍

വെള്ളത്തൂവൽ said...

:)

Rani Ajay said...

നഷ്ടപ്പെടലുകളും ലാഭങ്ങളുമില്ലാത്ത ഒന്നാണല്ലോ പ്രണയം.. hAnLLaLaTh
പ്രണയിചോളു‌ പക്ഷെ ഖൈസി ആകേണ്ട കേട്ടോ..

Love is a medicine for any kind of wounds. But there is no medicine found in the world for a wound given by Love..ശ്രീ ഇടമന്‍ അടിപൊളി കമന്റ്‌

Suraj P Mohan said...

ഉടലുകളെയല്ലാതെ ആത്മാവിനെ പ്രണയിക്കുക...
അവസാന നിശ്വാസവും അടങ്ങും വരെ.....
മറ്റൊരു വികാരത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും കടന്നു വരാതെ ...
വിശുദ്ധമായി അനുരാഗത്തില്‍ അലിയുക

ഇതൊക്കെ വളരെ നല്ലതാണ്
പ്രണയിക്കുന്ന ആള്‍ നമ്മോടൊപ്പം ഉണ്ടെങ്കില്‍..
നമ്മളെ ഉപേക്ഷിച്ച പ്രണയത്തിനു വേണ്ടി സമയം പാഴാക്കുന്നതില്‍ തെല്ലും അര്‍ത്ഥമില്ല.

Love is a medicine for any kind of wounds. But there is no medicine found in the world for a wound given by Love.. very nice comment!!!