Followers

Monday, July 21, 2008

അറിവ്

അമ്ല മഴ പോലെ നിന്‍റെ വാക്കുകള്‍ എന്നിലേക്ക്‌ പെയ്തിറങ്ങിയപ്പോള്‍
ഞാന്‍ ഉരുകുകയായിരുന്നു
അവസാനം ബാക്കിയായ എന്‍റെ ചിന്തകളുടെ ശവങ്ങളെ ചൂണ്ടി
നീ എന്നെ ആക്ഷേപിച്ചപ്പോഴും ഞാന്‍ കരഞ്ഞില്ല...
കാരണം എനിക്ക് തിരിച്ചറിവ് തന്നത് ,
അല്ലാ, ഇടര്‍ച്ചയുടെ താളം എനിക്ക് പറഞ്ഞു തന്നത്
നീ ആയിരുന്നുവല്ലോ..
മുനിഞ്ഞു കത്തുന്ന നിന്‍റെ ആ കുഞ്ഞു ചിരാതിന്
അന്ധതയുടെ വാല്‍മീകങ്ങള്‍ തകര്‍ത്തു പ്രകാശ ലോകം കാട്ടിത്തരാന്‍ കെല്‍പ്പുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു...
വീശിയടിക്കുന്ന ഉപ്പു കാറ്റിനു പോലും നിന്‍റെ ചിന്തകളില്‍
നനവ് പൊടിയിക്കാന്‍ കഴിയില്ല .....എനിക്ക് തീര്‍ച്ചയുണ്ട് ...

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിതകള്‍ പോസ്റ്റി കഴിഞ്ഞാല്‍ ഒരു കമേന്റ് ഇടുക വായനാക്കാര്‍ ഉണ്ടാവും!


വായിക്കപെടേണ്ട ഒരു കവിത!വായിക്കാതെ പോഒകുന്നവര്‍ക്കായ്.......

ഹന്‍ല്ലലത്ത് Hanllalath said...

സഗീര്‍ നന്ദി....