തലയ്ക്കുള്ളില്‍ നിന്നും ഉയരുന്ന ചുട്ടു പഴുത്ത ചിന്തകളുടെ
മുരള്‍ച്ചയാണ് നിന്നെ ഉണര്‍ത്തിയതെങ്കില്‍ അതു കേട്ടാണ് നീയെന്നോട്
"ഏതു ഫാക്ടറിയിലെ സൈറനാണെന്നു " ചോദിച്ചതെങ്കില്‍
മങ്ങിപ്പോയ കാഴ്ചയില്‍ നീ ആത്മാക്കളെ കാണുന്നുവെങ്കില്‍
അവരുടെ ഭാഷ നിനക്കു പ്രാപ്യമെന്നു തോന്നുന്നുവെങ്കില്‍
തെരുവില്‍ പറിച്ചു ചീന്തപ്പെട്ട സ്ത്രീ നിനക്കമ്മയായി തോന്നുവെങ്കില്‍
തീര്‍ച്ച തന്നെ .....നീ ഒരു മനുഷ്യനായിരിക്കുന്നു....!!!
4 comments:
കവിതകള്‍ ഇങ്ങിനെ മൊത്തമായി പോസ്റ്റാതെ എഴുതി കഴിഞവ അപ്പപ്പോള്‍ പോസ്റ്റു!! എങ്കിലേ വായിക്കുന്നവര്‍ക്ക് വായീക്കാന്‍ പറ്റുള്ളൂ!വായിക്കപെടേണ്ട ഒരു കവിത!വായിക്കാതെ പോഒകുന്നവര്‍ക്കായ്.......
സഗീര്‍ നന്ദി....
ithu mikachath.........................................
മുരളീകൃഷ്ണ,
ഇനിയുമീ വഴി വരുമെന്ന പ്രതീക്ഷയോടെ....
Post a Comment