Followers

Monday, July 21, 2008

മനുഷ്യന്‍

തലയ്ക്കുള്ളില്‍ നിന്നും ഉയരുന്ന ചുട്ടു പഴുത്ത ചിന്തകളുടെ
മുരള്‍ച്ചയാണ് നിന്നെ ഉണര്‍ത്തിയതെങ്കില്‍ അതു കേട്ടാണ്‌ നീയെന്നോട്‌
"ഏതു ഫാക്ടറിയിലെ സൈറനാണെന്നു " ചോദിച്ചതെങ്കില്‍
മങ്ങിപ്പോയ കാഴ്ചയില്‍ നീ ആത്മാക്കളെ കാണുന്നുവെങ്കില്‍
അവരുടെ ഭാഷ നിനക്കു പ്രാപ്യമെന്നു തോന്നുന്നുവെങ്കില്‍
തെരുവില്‍ പറിച്ചു ചീന്തപ്പെട്ട സ്ത്രീ നിനക്കമ്മയായി തോന്നുവെങ്കില്‍
തീര്‍ച്ച തന്നെ .....നീ ഒരു മനുഷ്യനായിരിക്കുന്നു....!!!

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിതകള്‍ ഇങ്ങിനെ മൊത്തമായി പോസ്റ്റാതെ എഴുതി കഴിഞവ അപ്പപ്പോള്‍ പോസ്റ്റു!! എങ്കിലേ വായിക്കുന്നവര്‍ക്ക് വായീക്കാന്‍ പറ്റുള്ളൂ!വായിക്കപെടേണ്ട ഒരു കവിത!വായിക്കാതെ പോഒകുന്നവര്‍ക്കായ്.......

ഹന്‍ല്ലലത്ത് Hanllalath said...

സഗീര്‍ നന്ദി....

Unknown said...

ithu mikachath.........................................

ഹന്‍ല്ലലത്ത് Hanllalath said...

മുരളീകൃഷ്ണ,
ഇനിയുമീ വഴി വരുമെന്ന പ്രതീക്ഷയോടെ....