ഈ ഓണം നമുക്ക് മാത്രമാവാതിരിക്കട്ടെ
പട്ടിണി കിടക്കുന്നവരെ നാം മറക്കാതിരിക്കുക ....
ആഘോഷം നല്കുന്ന മനസ്സുഖം ,
വിശപ്പാറിയ മുഖത്ത് തെളിയുന്ന സംതൃപ്തിയോളം വരില്ല.......
മറക്കാതിരിക്കുക....ലോകം നമ്മള്‍ക്ക് വേണ്ടി മാത്രമല്ലെന്ന് ....
നാം ചെയ്യേണ്ട കാര്യം വരും തലമുറയിലേക്കും
ഉള്ളിലെ ആര്‍ദ്രത കൈ മാറുക എന്നതാണ്.......
സ്വന്തമായ ലോകത്ത് മാത്രം ജീവിക്കുന്ന സമൂഹത്തില്‍
പുതു തലമുറയുടെ ലക്ഷ്യം എന്‍ട്രന്‍സ് പരീക്ഷകള്‍ മാത്രമാകുമ്പോള്‍
മാനുഷികത വറ്റിപ്പോകുക സ്വാഭാവികം.....
നാം സ്വയം മാതൃകകളാവുക
ഹ്രസ്വമായ നമ്മുടെ ജീവിതം പ്രകാശം പകരുന്നതാകട്ടെ ഒരാള്‍ക്കെങ്കിലും.....
കൈ താങ്ങാകട്ടെ ,ഇടറുന്ന ഒരു ചുവടു വയ്പിലെങ്കിലുമൊരാള്ക്ക്...
നന്മയുടെ ചെറു ചിരാതിന് വെട്ടവുമായി നമുക്ക് ജീവിതത്തില്‍ ,
മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കാം...
സ്വന്തമായുണ്ടാക്കിയ തുരുത്തുകള്‍ നമുക്ക് വന്കരകളാക്കാം ....
ജാതി മത രാഷ്ട്രീയ ചിന്തകളെക്കാള്‍ മനുഷ്യത്വം ഭരിക്കട്ടെ നമ്മളെ....
അതാവട്ടെ ഈ ഓണത്തിന് നമ്മുടെ പ്രതിജ്ഞ .......
അതിനാവട്ടെ നമ്മുടെ മനസ്സിന്റെ ഒരുക്കം........
ഒരു പുതു പുലരി , അത് വിപ്ലവത്തിലൂടെ ആയാലും
ഞാനത് സ്വപ്നം കാണുകയാണ്.....
അതൊരിക്കല്‍ പുലരുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്
എല്ലാ കുഞ്ഞുങ്ങളും ചിരിക്കുന്ന ദിവസം....
അത് , ആ സ്വപ്നം ....വെറും സ്വപ്നമാവാതിരിക്കട്ടെ ...
ഓണാശംസകള്‍ നേരുന്നു ....
9 comments:
നല്ല സന്ദേശം.
ഹ്രസ്വം എന്നത് ഹൃസ്വം എന്നാണ് എഴുതിയിരിക്കുന്നത്.
തിരുത്തുമല്ലോ.
ആശംസകള്‍.
ഓണാശംസകള്‍ നേരുന്നു ,
ആര്‍ജ്ജവത്തിന്റെ ആള് രൂപമായ സഗീര്‍ ഭായ്
( താങ്കളുടെ ബ്ലോഗിലെ കൈ ക്രിയകള്‍ ഞാന്‍ കാണാറുണ്ട് )
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി....
ലതിക ചേച്ചിക്ക് നന്ദി...
ഞാന്‍ തിരുത്തിയിട്ടുണ്ട്....
പുതു തലമുറയുടെ ലക്ഷ്യം
എന്‍ട്രന്‍സ് പരീക്ഷകള്‍ മാത്രമാകുമ്പോള്‍
മാനുഷികത വറ്റിപ്പോകുക സ്വാഭാവികം.....
മനുഷ്യത്വം ഭരിക്കട്ടെ നമ്മളെ..
അതാവട്ടെ
ഈ ഓണത്തിന് നമ്മുടെ പ്രതിജ്ഞ .....
നല്ല ചിന്തകള്‍, ഹന്‍ല്ലലത്ത്.
മനസ്സില്‍ നന്മയും, കിട്ടുന്നതില്‍ സംത്ര് പ്തിയും ഉണ്ടെങ്കില്‍ എന്നും ഓണമാണ്.
“ഒരു പുതു പുലരി , അത് വിപ്ലവത്തിലൂടെ ആയാലും
ഞാനത് സ്വപ്നം കാണുകയാണ്.....
അതൊരിക്കല്‍ പുലരുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്
എല്ലാ കുഞ്ഞുങ്ങളും ചിരിക്കുന്ന ദിവസം....
അത് , ആ സ്വപ്നം ....വെറും സ്വപ്നമാവാതിരിക്കട്ടെ ...“
നല്ല സ്വപ്നം. ഒരു കുഞ്ഞും പിറക്കുമ്പോഴേക്കും മരിക്കാതിരിക്കട്ടെ, ആകുഞ്ഞിന് കൈയില്‍ കളിപ്പാട്ടത്തിനു പകരം കല്ലും കവണയും എടുക്കാനുള്ള ഗതികേട് ഉണ്ടാവാതിരിക്കട്ടെ, ഒരു ബോംബിനാലോ, വെടിയുണ്ടയാലോ ചിതറിത്തെറിക്കാതിരിക്കട്ടെ.
ആശംസകള്‍.
വളരെ ഹൃദ്യവും കാലോചിതവുമായ ഓണ സന്ദേശം. അത് ഹൃദയത്തിലേക്കെടുക്കുന്നു ,ഹന്‍ലല്ലത്ത്...
aashamsakalode...
നല്ല ചിന്തകള്‍.. പരത്തി എഴുതാതെ .. നന്നായിട്ടുണ്ട്...
വിപ്ലവത്തിലൂടെ മാത്രമെ ആ പുതു പുലരി വരുള്ളൂ... എന്റെയും നിങ്ങളുടെയും ഉള്ളില്‍ ഒരു കലാപം നടക്കണം..
ആ സ്വപ്നം വെറുമൊരു സ്വപ്നമാവാതിരിക്കട്ടെ.. നമുക്കു പ്രാര്‍ത്ഥിക്കാം.. വാചകമടിക്കാതെ പ്രവര്‍ത്തിക്കാം ..
മാണിക്യം....
ഗീതാ ഗീതികള്‍...
കരീം...
കൃഷ്ണന് ...,
ഹൃദയം നിറഞ്ഞ നന്ദി...
പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാവുമല്ലോ...?
Post a Comment