Followers

Sunday, September 21, 2008

എന്‍റെ പ്രണയം

എന്‍റെ പ്രണയം ശരീരം ഇല്ലാതെ നിലനില്‍ക്കുന്നവനോടാണ് ...
എന്‍റെ പ്രണയം ആത്മാവ് ഇല്ലാതെ ജീവിക്കുന്നവനോടാണ്
എന്‍റെ പ്രണയം ഹൃദയം ഇല്ലാതെ ഇച്ഛിക്കുന്നവനോടാണ്
എന്‍റെ പ്രണയം കണ്ണുകള്‍ ഇല്ലാതെ കാണുന്നവനോടാണ്
എന്‍റെ ജീവന്‍ തന്നെ അവന്നു മാത്രമാണ്

എന്നിട്ടും നീ എന്നോട് ഹൃദയം ചോദിക്കുമ്പോള്‍ നീയെത്ര
വിഡ്ഢിയാണ്...!
പ്രപഞ്ചാധിപനായ അവനു പകരമാവാന്‍ നിനക്ക് കഴിയുമോ...?!
സ്വപ്നത്തിലെങ്കിലും...?!!!
പിന്നെ എന്തിനു നീ വെറുതെ ശവം നാറിപ്പൂവുമായി വന്ന് എന്‍റെ പനിനീരിനെ
ഇറുത്തെടുക്കാന്‍ മുതിരുന്നു ....?!!!

7 comments:

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയവും ഉന്മാദവും കൂടി ചേര്‍ന്നാല്‍
നിര്‍വ്വചനാതീതമായ മറ്റെന്തെല്ലാമോ ആയിപ്പോകും...!

മാംഗ്‌ said...

ആശയം ഗംഭീരം പക്ഷെ കവിത എവിടെ? കാവ്യാത്മകത നഷ്ടപെടുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിതക്ക് തിരഞ്ഞെടുത്ത വിഷയം നന്നായി,പക്ഷെ മാംഗ് പറഞ്ഞപോലെ കവിതയില്‌ കാവ്യാത്മകത കാണ്മാനില്ല.

ഹന്‍ല്ലലത്ത് Hanllalath said...

മാംഗിനോടും ...സഗീറിനോടും നന്ദി പറയുന്നു ....
ഒപ്പം ഉണര്‍ത്തട്ടെ ഇതു കവിതയല്ല...!
കുറിപ്പാണ്...അതിന്‍റെ അടിയില്‍ എഴുതിയിട്ടുണ്ട്...
ഈ ബ്ലോഗില്‍ കവിതകള്‍ ഇടാറില്ല .എന്‍റെ മറ്റൊരു ബ്ലോഗായ 'മുറിവുകളിലാണ്' കവിതകള്‍ പോസ്റ്റ് ചെയ്യുന്നത് ....
അതും വായിക്കുമല്ലോ..?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല ചിന്തകള്‍.

GURU - ഗുരു said...

പ്രണയം എപ്പോഴും നിര്‍വചനാതീതമാണ്.

ഹന്‍ല്ലലത്ത് Hanllalath said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
GURU - ഗുരു ,
നന്ദി ...
ഇവിടെ വന്നതിനും വായിച്ചതിനും ....

എന്‍റെ എഴുത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാനിക്കുന്നവര്‍ക്ക്‌
ഞാന്‍ കടപ്പെട്ടവനായിരിക്കും ...