Followers

Saturday, September 13, 2008

അമ്മിഞ്ഞ

വരണ്ട പാല്‍ക്കുപ്പിയുടെ നിപ്പിളില്‍
അമ്മിഞ്ഞയ്ക്ക് വേണ്ടി പരതിയ കുഞ്ഞിനു മുമ്പില്‍
ടെലിവിഷന്‍ സ്ക്രീനില്‍ ആര്‍ത്തു ചിരിക്കുന്ന പൂതന
ബഹു വര്‍ണ പാല്‍ ചുരത്തി.
പൂതനയുടെ ആകാര ഭംഗിയില്‍ മുഴുകിയ അമ്മ,
കറന്റ് പോയപ്പോള്‍ കുഞ്ഞിനെ തിരക്കി.
അപ്പോഴേക്കും കുഞ്ഞ് പൂതനയ്ക്കൊപ്പം പോയിരുന്നു..

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹന്‍‌ഹലത്ത്,ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞാല്‍ കവിതക്ക് കമേന്റ് ഇടുന്നവര്‍ക്ക് ഉണ്ടാവുന്ന ആ ഇരട്ട പണി ഒഴിഞ്ഞു കിട്ടും!

വായിക്കപെടേണ്ട ഒരു കവിത!വായിക്കാതെ പോഒകുന്നവര്‍ക്കായ്.......

മാണിക്യം said...

ഹന്‍ല്ലലത്ത്
അഭിനവ പൂതനകള്‍
ചുരത്തും വര്‍‌ണ
ദ്രാവകങ്ങള്‍ക്കും
റബര്‍‌ നിപ്പിള്‍ കയ്യടക്കും
അമ്മിഞ്ഞയ്ക്കും
ഇടയില്‍ കുഞ്ഞ് ...
പലരും മറക്കുന്ന സത്യം

നന്നായിരികുന്നു..

ഹന്‍ല്ലലത്ത് Hanllalath said...

സഗീര്‍
മാണിക്യം
ഹൃദയം നിറഞ്ഞ നന്ദി,...

കാട്ടുപൂച്ച said...

ഒരു നിമിഷം കഴിഞ്ഞവാരത്തിൽ ചൈന പാൽപ്പൊടി വിഷബാധയുടെ നീരാളിപ്പിടിയിലമ൪ന്ന പാവം കുഞ്ഞുങ്ങളെ ഓ൪ത്തുപോയി.

ഹന്‍ല്ലലത്ത് Hanllalath said...

കാട്ടു പൂച്ചയ്ക്ക് നന്ദി...
എഴുത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ ഉപകാരം....

ഇനിയുമീ വഴി വരുമല്ലോ...?