Followers

Tuesday, March 3, 2009

നഷ്ടം

കരയരുത്..
കണ്ണുകള്‍ പൊത്തിപ്പിടിക്കുക
കരള്‍ പറിക്കുവാനവള്‍ വരുന്നുണ്ട്
വേദന മറച്ചു പുഞ്ചിരിക്കുക
ഹൃദയം മാന്തിയെടുത്തു അവള്‍ പോവുകയാണ്
കണ്ണുകള്‍ തുടയ്ക്കരുത്
അവളതും ചൂഴ്ന്നെടുക്കും
അവളോന്നിച്ചു മറ്റൊരുത്തന്‍റെ രക്തം കിനിയുന്ന ഹൃദയമുണ്ട്
അതിനു മുന്തിയ പെര്‍ഫ്യുമിന്‍റെ മണം...!!!
അന്ന്
അവള്‍ക്കും അതേ മണമായിരുന്നുവല്ലോ

11 comments:

ഹന്‍ല്ലലത്ത് Hanllalath said...

കരയരുത്
കണ്ണുകള്‍ പൊത്തിപ്പിടിക്കുക

സുല്‍ |Sul said...

ഇതൊരു ബല്യ കഥയാണല്ലൊ.

വരവൂരാൻ said...

ഇല്ല കരയുന്നില്ലാ... ഇപ്പോൾ ഇത്‌ ശീലമായിരിക്കുന്നു

പകല്‍കിനാവന്‍ | daYdreaMer said...

അവള്‍ക്കും അതേ മരണവും..!

വികടശിരോമണി said...

കണ്ണുകൾ പൊത്തിപ്പിടിച്ചാലും കാണാം...
നന്നായി,ട്ടൊ.

അനില്‍@ബ്ലോഗ് // anil said...

അവള്‍ക്കും അതേ മണമായിരുന്നുവല്ലോ

തിരിച്ചറിയുന്നല്ലോ.
അതിനാല്‍ കരയരുത്.

Mr. X said...

"അവള്‍ക്കും അതേ മണമായിരുന്നുവല്ലോ"

Nice one :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്റെ മനസ്സിലെ
അവളുടെ മണം
നീ എങ്ങനെയാണ് തിരിച്ചറിഞ്ഞത്?

Bindhu Unny said...

പേടിയാവുന്നു. :-(

ഹന്‍ല്ലലത്ത് Hanllalath said...

സുല്‍ |Sul
വരവൂരാൻ
.പകല്‍കിനാവന്‍...daYdreamEr...
വികടശിരോമണി
അനില്‍@ബ്ലോഗ്
ആര്യന്‍
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Bindhu Unny



ഈ വഴി വന്ന എല്ലാവര്‍ക്കും,
ഇനിയും വരുമെന്ന പ്രത്യാശയോടെ...
നന്ദി...

വാഴക്കോടന്‍ ‍// vazhakodan said...

ഈ കുലയില്‍ ഇനിയുമുണ്ടാവും തീര്‍ച്ച! പോരട്ടെ!