താരതമ്യേന സാമ്പത്തിക ഭദ്രത കുറഞ്ഞ വയനാട്ടിലെ പാവപ്പെട്ട രോഗികളുടെ അത്താണിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന ചില രോഗികള്‍ പലപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതം വഴി മുട്ടി നില്ക്കുന്ന അവസ്ഥ അഭിമുഖീകരിക്കാറുണ്ട്.
പുറമേ നിന്ന് വാങ്ങേണ്ടുന്ന മരുന്നുകള്‍, ലബോറട്ടറി പരിശോധനകള്‍, രക്തം, ചികിത്സയില്‍ കഴിയുമ്പോഴുള്ള ഭക്ഷണം, തിരിച്ചു വീട്ടില്‍ പോകാനുള്ള യാത്രാ ചെലവുകള്‍.... ഇതിനൊന്നും മാര്‍ഗ്ഗമില്ലാതെ പകച്ചു നില്ക്കുന്നവരുടെ ദൈന്യത ആരുടേയും കരളലിയിക്കും.
നിത്യ ജീവിതത്തിനു തന്നെ വകയില്ലാത്തവര്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ചികിത്സാ ചെലവുകള്‍ കൂടി താങ്ങാനാവാതെ കണ്ണു നീരൊഴുക്കുന്നത് ഇവിടെ പുതുമയുള്ള കാഴ്ചയല്ല.
കൈനീട്ടി യാചിക്കാന്‍ അഭിമാനം അനുവദിക്കാത്തവരുടെ മനക്ലേശം അവരുടെ നിറഞ്ഞ കണ്ണുകളില്‍ കാണാം.
നാളെ നമുക്കും ഈ അവസ്ഥ വരില്ലെന്ന് ആര് കണ്ടു..?
ഉള്ളവനും ഇല്ലാത്തവനും എപ്പോള്‍ വേണമെങ്കിലും പരസ്പരം സ്ഥാനങ്ങള്‍ വെച്ച് മാറാം..
നശ്വരമായ നമ്മുടെ ജീവിതത്തില്‍ ഒരു സഹജീവിയുടെയെങ്കിലും കണ്ണുനീരൊപ്പാന്‍ കഴിയുമെങ്കില്‍ അതായിരിക്കും നമ്മുക്കേറ്റവും സംതൃപ്തി നല്‍കുന്നത്...
മാനന്തവാടിയില്‍ 2005 ജൂലായ് മുതല്‍ സ്പന്ദനം എന്ന പേരില്‍ ഒരു കൂട്ടായ്മ പാവപ്പെട്ട രോഗികള്‍ക്ക് എളിയ തോതില്‍ സഹായങ്ങള്‍ ചെയ്തു വരികയാണ്.
എത്ര ചെറിയ തുകയായിരുന്നാലും രോഗികള്‍ക്ക് അതിലൂടെ വലിയ ആശ്വാസമാണ് ലഭിക്കുന്നത്.
അനുദിനം രോഗികളുടെ എണ്ണം പെരുകുകയും ചികിത്സാ ചെലവുകള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക നില മോശമാവുകയും ചെയ്യുമ്പോള്‍ സ്പന്ദനത്തിന്റെ സാമ്പത്തിക ബാധ്യത അധികരിച്ച് വരികയാണ്.
ഉദാരമതികളുടെ മനസ്സറിഞ്ഞ സഹകരണമാണ് സ്പന്ദനം നില നിറുത്തുന്നത്.
മാനുഷികമായ ഈ പുണ്യ കാര്യത്തില്‍ പങ്കാളികളാകുവാന്‍ മനുഷ്യത്വമുള്ളവരെല്ലാം തന്നെ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു...
ചെറായി ബ്ലോഗ് മീറ്റിലൂടെ.ഏഴായിരം രൂപയോളം സ്പന്ദനത്തിന് വേണ്ടി ശേഖരിക്കാന്‍ കഴിഞ്ഞു എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്
പ്രസിഡന്റ് :മംഗലശ്ശേരി നാരായണന്
ജനറല്‍ സെക്രട്ടറി :ഇബ്രാഹിം കൈപ്പാണി
ബാങ്ക് അക്കൌണ്ട്
ഫാര്‍മേഴ്സ് സര്‍വീസ് കോ -ഓപെറെറ്റീവ് ബാങ്ക് മാനന്തവാടി .
A/C NO . 3169
സ്പന്ദനം
പി ബി. നമ്പര്‍ 15,
മാനന്തവാടി, വയനാട്,
കേരള 670645
ഫോണ്‍ :, 04935 244855, 04935-244601 , 9947666956,
9 comments:
...ചെറായി ബ്ലോഗ് മീറ്റില്‍ വന്നവര്‍ സ്പന്ദനം സഹായ സമിതിക്ക് വേണ്ടി 7000 രൂപയോളം തന്നു എന്ന് ബൂലോകത്തെ അറിയിക്കുന്നതില്‍ അഭിമാനമുണ്ട്...
അതിലേറെ സന്തോഷം തോന്നിയത് ഒരു ബ്ലോഗര്‍ വയനാട്ടില്‍ വന്നപ്പോള്‍ എന്നെ വിളിക്കുകയും സ്പന്ദനത്തിനു ഒരു തുക നേരിട്ട് അതിന്റെ ആളുകളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോഴാണ്.
കഴിയുന്ന സഹായം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ.
എല്ലാ ആശംസകളും നേരുന്നു..
നന്നായി.
ഈ പ്രായത്തില്‍ തന്നെ ഇത്തരം സഹായ മനസ്സുള്ളത് കാണാതിരിക്കാനാവില്ല.
ഇത് കെടാതെ സൂക്ഷിക്കുക.
തീര്‍ച്ചയായും ചെറുതെങ്കിലും സഹായം ചെയ്യുവാന്‍ സന്തോഷമേ ഉള്ളു...
ഈ നല്ല ഉധ്യമാവുമായി മുന്‍പോട്ടു പോവുക
ഹല്ലൂ;
അപ്പോൾ എല്ലാം പറഞ്ഞതു പോലെ..
ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍. അത്ര വലുതായിട്ടൊന്നും അല്ലെങ്കിലും കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കാം.
'സഹജീവികളോട് കരുണ കാട്ടാത്തവരോട് ദൈവം കരുണ കാണിക്കില്ല' എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. കാരുണ്യവാനായ ദൈവം ഈ സത്പ്രവര്‍ത്തിക്ക് അര്‍ഹിച്ച പ്രതിഫലം നല്കട്ടെ.
ആശംസകള്‍ ഹള്ളലത്തേ...
സഹജീവികളോട് കരുണ കാണിക്കാനുള്ള ആ വലിയ മനസ്സിന് നന്ദി ഹന്ലലത്ത്.
Post a Comment