Followers

Tuesday, September 29, 2009

ബൂലോകത്തുള്ള നല്ല മനുഷ്യര്‍ക്ക്‌..........

മുഹമ്മദ് നബി ( സ) പെരുന്നാള്‍ നമസ്കാരത്തിന് ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുട്ടിയെ കാണുന്നു ...
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് നനഞ്ഞ കണ്ണുകളാല്‍ നോക്കുന്ന ഒരു കുട്ടി...
അവനോടു പ്രവാചകന്‍ ചോദിച്ചു " ..കുഞ്ഞേ നീ എന്താണ് ഇവിടെ....? "
"...ഞാനൊരു അനാഥനാണ് എനിക്കാരും ഇല്ല..."
പെരുന്നാള്‍ ദിവസം ,ലോകം മുഴുവന്‍ മുസ്ലിംകള്‍ സന്തോഷിക്കുന്ന ദിവസം ആ കുരുന്നു കരയുന്നത് കണ്ട് പ്രാവചകന്‍ പറഞ്ഞു
"നീ എന്‍റെ കൂടെ വരിക...ഇനി മുതല്‍ ഞാനാണ് നിന്‍റെ പിതാവ് ...
എന്‍റെ ഭാര്യയാണ് നിന്‍റെ മാതാവ്...."

പ്രവാചക വചനം ഒന്നു കൂടി ചേര്‍ത്ത് വായിക്കുക
" ഭൂമിയിലുളളതിനോട് കരുണ കാണിക്കാത്തവന് ആകാശത്തുള്ളവന്‍ കരുണ കാണിക്കില്ല..."

ഒരു മനുഷ്യന്‍റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതിനു പ്രതിഫലം നല്‍കപ്പെടുമെന്നും അതൊരു പുണ്യ പ്രവൃത്തിയാണെന്നും പഠിപ്പിച്ചു പ്രാവാചകന്‍...
വഴിയില്‍ കിടക്കുന്ന ഒരു മുള്ളിനെ മാറ്റുന്നത്‌ വിശ്വാസത്തിന്‍റെ അടിസ്ഥാന യോഗ്യതയാണെന്ന് മുഹമ്മദ് നബി ( സ ) പറഞ്ഞു തന്നു.

വര്‍ഗ്ഗീയതയുടെ വിഷ ബീജങ്ങള്‍ നാടെങ്ങും ജനനം കാത്തു കിടക്കുന്നു...
പൊട്ടി മുളയ്ക്കുന്ന പകയുടെ തീവ്രത നമ്മുടെ നാട്ടിലും ആകാശം കറുപ്പിച്ചു തുടങ്ങുന്നു
ഈ അവസ്ഥയില്‍ പെരുന്നാള്‍ മുസ്ലിംകളുടെ മാത്രമാവാതിരിക്കട്ടെ....
നമ്മുടെ എല്ലാവരുടെയും മത ജാതി ചിന്തകള്‍ മാറാന്‍ ആഘോഷ വേളകള്‍ കാരണമാകട്ടെ...
നമ്മുക്ക് നല്ല നാളെയ്ക്കായി പ്രാര്‍ഥിക്കാം......പ്രവര്‍ത്തിക്കാം.........
ഭീകരവാദത്തിന്‍റെ നിഴലിനപ്പുറത്തു മാറ്റി നിറുത്തപ്പെടുന്ന സമൂഹം തിരിച്ചറിയുക....
സമുദായ - സാമൂഹ്യ ദ്രോഹികളായ വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തുവാനും
ഇതര മതസ്ഥരെ സഹിഷ്ണുതയോടെ കാണാനും എല്ലാ മതക്കാര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഈ പെരുന്നാള്‍ സമാധാനത്തിന്റെതാകട്ടെ...

ബൂലോകത്തുള്ള എല്ലാ നല്ല മനുഷ്യര്‍ക്കും പെരുന്നാള്‍ ആശംസകള്‍....

23 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഈ പെരുന്നാള്‍ സമാധാനത്തിന്‍റെതാകട്ടെ...

ബൂലോകത്തുള്ള എല്ലാ നല്ല മനുഷ്യര്‍ക്കും പെരുന്നാള്‍ ആശംസകള്‍....

Anonymous said...

പെരുന്നാള്‍ ആശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പെരുന്നാള്‍ ആശംസകള്‍

വികടശിരോമണി said...

ഞാനും നല്ല മനുഷ്യനല്ലേ ഹൻല്ലലത്ത്?
പെരുനാൾ ആശംസകൾ...

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.

ഫസല്‍ ബിനാലി.. said...

ഈദ് മുബാറക്

സഹയാത്രികന്‍ said...

പെരുന്നാള്‍ ആശംസകള്‍.

നജൂസ്‌ said...

ഏവര്‍ക്കും എന്റെ ഈദ് ആശംസകള്‍
ഈദ് മുബാറക്ക്‌.....

smitha adharsh said...

പെരുന്നാള്‍ ആശംസകള്‍..

ശെഫി said...

പെരുന്നാള്‍ ആശംസകള്‍

ശ്രീ said...

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും പെരുന്നാള്‍ ആശംസകള്‍!

ബാജി ഓടംവേലി said...

പെരുന്നാള്‍ ആശംസകള്‍..

ഗീത said...

നല്ല പോസ്റ്റ് ഹന്‍ല്ലല്ലത്ത്.
നമുക്കു നേരെ വിരിയുന്ന ഒരു ചെറുപുഞ്ചിരി പോലും എത്ര വലിയ സന്തോഷമാണ് നല്‍കുക എന്നത് നന്നായറിയാം.
ഈദ് ആശംസകള്‍.

(പ്രത്യേകം പറയട്ടേ,രാജ്യസ്നേഹി എന്നപോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പെരുന്നാള്‍ ആശംസകള്‍.

ഭൂമിപുത്രി said...

“വഴിയില്‍ കിടക്കുന്ന ഒരു മുള്ളിനെ മാറ്റുന്നത്‌ വിശ്വാസത്തിന്‍റെ അടിസ്ഥാന യോഗ്യതയാണെന്ന് മുഹമ്മദ് നബി ( സ ) പറഞ്ഞു തന്നു” എത്ര മഹത്തായ ചിന്ത!
സമാധാനം നിറഞ്ഞ ഒരു പെരുന്നാൾ ആശംസിയ്ക്കുന്നു

Pakku's Blog said...

ഈ ഈദ് ദിനം ലോക ജനതക്ക് എല്ലാം ഒന്നിച്ചു സന്തോഷിക്കനുള്ളതകട്ടെ. ഇടുങ്ങിയ ചിന്തകള്‍ വെടിഞ്ഞു സമൂഹ നന്മക്കായി നമുക്കു ഒന്നിച്ചു മുന്നോട്ട് പോകാന്‍ സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ. ഈദ് ആശംസകള്‍ നേരുന്നു.

ആൾരൂപൻ said...

പെരുന്നാള്‍ ആശംസകള്‍

ഹന്‍ല്ലലത്ത് Hanllalath said...

സിമി....
പ്രിയ ഉണ്ണികൃഷ്ണന്‍
അനില്‍@ബ്ലോഗ്
ഫസല്‍ / fazal
സഹയാത്രികന്‍
നജൂസ്‌
smitha adharsh
ശെഫി
ശ്രീ
ബാജി ഓടംവേലി
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Pakku's Blog
ആള്‍രൂപന്‍


ഇവിടം സന്ദര്‍ശിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി.....
ഇനിയുമീ വഴി വരുമല്ലോ...?

ഇന്ന് ഒക്ടോബര്‍ രണ്ട്...!
മാഹാത്മാവിന്‍റെ സ്മരണകള്‍ക്കൊപ്പം
വൈകിയ പെരുന്നാള്‍ ആശംസകള്‍....

ഹന്‍ല്ലലത്ത് Hanllalath said...

വികടശിരോമണി ...
തീര്‍ച്ചയായും......
ഇതു വായിച്ചതില്‍ നിന്നും എനിക്കുറപ്പുണ്ട്
താങ്കള്‍ നല്ല മനുഷ്യന്‍ തന്നെ

ഗീതാഗീതികള്‍ ...
പുഞ്ചിരിക്ക് പകരം ബോംബുകളാണ് ഇന്ന് നല്‍കപ്പെടുന്നത് .....
എല്ലാം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു ....
കലങ്ങിത്തെളിയുമെന്നു നമുക്ക് പ്രത്യാശിക്കാം...
'രാജ്യസ്നേഹി ' ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം ..

ഭൂമിപുത്രി ....
നല്ല ചിന്തകളുടെ അഭാവമല്ല ഇന്നിന്‍റെ പ്രശ്നം ...
എല്ലാം തലതിരിഞ്ഞിരിക്കുന്നു
എവിടെയോ കേട്ടതോര്‍ക്കുന്നു ".......മുലപ്പാലില്‍ വിഷം ചേര്‍ക്കപ്പെട്ട.., വാക്കുകള്‍ക്ക്
തീ പിടിക്കുന്ന കാലം..."
അതെ ആ കാലത്താണ് നാമിന്ന്

വായിച്ചവര്‍ക്കെല്ലാം നന്ദി...
ഇനിയും ഈ വഴി വരണമെന്ന അപേക്ഷയോടെ
ഹൃദയപൂര്‍വ്വം
ഹന്‍ല്ലലത്ത്

Lathika subhash said...

ഞാന്‍ വൈകി.
നല്ല പോസ്റ്റ്.
ആശംസകള്‍.

ഹന്‍ല്ലലത്ത് Hanllalath said...

ലതി ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി......

Satheesh Haripad said...

ഹന്‍ല്ലലത്ത് ,

ഞാനിത് വായിച്ചപ്പോഴേക്കും പെരുന്നാള്‍ കഴിഞ്ഞിരുന്നു. എങ്കിലും Belated Ramzan Wishes.
ഈ പോസ്റ്റ് ശരിക്കും ചിന്തിപ്പിച്ചു. ആഘോഷങ്ങളേക്കാളുപരി സ്നേഹത്തിന്റെ സഹിഷ്ണുതയുടെ നന്മയുടെ സന്ദേശമാണ് ഇങ്ങനെയുള്ള അവസരങ്ങള്‍ നമുക്ക് നല്‍കുന്നത്.

രമ്യ said...

ഒരു മനുഷ്യന്‍റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതിനു പ്രതിഫലം നല്‍കപ്പെടുമെന്നും അതൊരു പുണ്യ പ്രവര്‍ത്തിയാണെന്നും പഠിപ്പിച്ചു പ്രാവാചകന്‍...
വൈകി ആണങ്കിലും പെരുന്നാള്‍ ആശംസകള്‍....