പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ പോയ മകളെ ടിവിയില്‍ കണ്ട് അമ്മ കണ്ണ് മിഴിച്ചു.റിയാലിറ്റിയുടെ എസ്.എം.എസ് പ്രളയത്തില്‍ അയല്പക്കത്തെ പയ്യനുമൊത്തു മകള്‍,കോടികള്‍ വിലയുള്ള ഫ്ലാറ്റുകള്‍ മനക്കോട്ടയില്‍ കണ്ടു.ഒടുവിലൊടുവില്‍ പപ്പടം വില്ക്കാന് പോകുന്നതു നിറുത്തി അമ്മയും 'റിയാലിറ്റിയുടെ' ലോകം പടി ചവിട്ടിക്കടന്നു.
മൊന്തയില്‍ നിറച്ച വെള്ളവും പപ്പടത്തിന്റെ ഉഴുന്നും നോക്കി
കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന അച്ചന് മാത്രം ഒരു റിയാലിറ്റി അല്ലാതായി ....!
10 comments:
റിയാലിറ്റി ഷോകള്‍ കണ്ണുനീര് സീരിയലുകളുടെ സ്ഥാനം
കയ്യടക്കിത്തുടങ്ങിയപ്പോള്‍ എഴുതിയതാണ് ...
അല്പം പഴയത്....
ചിലപ്പോഴൊക്കെ സംഭവിക്കാവുന്നത്...
ഇത് കഴിഞ്ഞ മാസവും പോസ്റ്റ് ചെയ്തിരുന്നല്ലോ...
ഉള്ള സ്റ്റോക്കൊക്കെ കഴിഞ്ഞൊ ഹബീബി...
അല്ല പഴയതെടുത്തതു കൊണ്ട് ചോദിച്ചെന്നെ ഉള്ളു :)
എന്തിരായാലും കൊള്ളാം
ശിവ
അനില്‍ശ്രീ...
പ്രയാസി
നന്ദി ........
അതെ .....കഴിഞ്ഞ മാസവും പോസ്റ്റ് ചെയ്തതാണ്
ഇല്ല.. സ്റ്റോക്ക് കഴിഞ്ഞതല്ല..
അത് ഒന്നിച്ചു പോസ്റ്റ് ചെയ്യ്തതിനെ പറ്റി പലരും പറഞ്ഞിരുന്നു
അതാണ് റീ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്
ദയവായി ഇനിയും വരിക...പുതിയ അക്ഷരക്കൂട്ടങ്ങള്‍
നിങ്ങള്‍ക്കായി കാത്തിരിക്കും ഇവിടെ....
ഇതാണോ ഇന്നത്തെ ‘റിയാലിറ്റി’ :-)
ഇതാണ് റിയാലിറ്റി
വിരസതമാറ്റാൻ പലരും പലതിനേയും ആശ്രയിക്കുന്നു... ചിലർക്ക് കള്ളും കഞ്ചാവും, മറ്റുചിലർക്ക് കരഞ്ഞ് കലക്കുന്ന സീരിയലുകൾ, വേറെ ചിലർക്ക് ആടിപാടുന്ന റിയാലിറ്റി ഇല്ലാത്ത റിയാലിറ്റി ഷോകളും.
പഴയതായാലും പഴകുന്നില്ല.
hai hanllala.....very good...keep it up..
Post a Comment