ഹൃദയത്തിന്റെ മുറിവില്‍ നിന്നും വാര്‍ന്നു വീണ
വാക്കുകള്‍ ചേര്‍ത്തു വെച്ച് ഞാനൊരു കവിതയെഴുതി.
പച്ചയിറച്ചിയുടെ മണമടിച്ച് ഓക്കാനം വരുന്നുവെന്ന് പറഞ്ഞ്,
അവളതെടുത്ത് തീ കൊളുത്തി.
തീ സ്പര്‍ശമേറ്റതോടെ, ഉറഞ്ഞു കിടന്ന കവിതയില്‍ നിന്ന് ചൂട് പിടിച്ച ചോര പതഞ്ഞൊഴുകിത്തുടങ്ങി .
തീ കെട്ടു .....തളം കെട്ടിയ ചോരയില്‍ മുങ്ങിത്താണ് അവള് .....!!!!!
12 comments:
തീ സ്പര്‍ശമേറ്റതോടെ, ഉറഞ്ഞു കിടന്ന കവിതയില്‍ നിന്ന്
ചൂട് പിടിച്ച ചോര പതഞ്ഞോഴുകിത്തുടങ്ങി.
തീ കെട്ടു .തളം കെട്ടിയ ചോരയില്‍ മുങ്ങിത്താണു അവള് .....!!!!!
അവള്
ഒരിയ്ക്കലും
ചോരയില്മുങ്ങിതാഴില്ല,
മറിച്ച്,
പച്ചയിറച്ചി
മൊരിയുന്നതുവരെ
ക്ഷമയോടെ കാത്തിരുന്ന്,
വേറൊരു ഹൃദയത്തിനെ
ക്ഷണിച്ച്
സദ്യയൊരുക്കും;
നിങ്ങള്‍ക്കായി
ഒരു കവിതയും....
ഇത്രെം വേണമായിരുന്നൊ?
-സുല്‍
കവിതയോ? വരികള്‍ക്ക് തീ പിടിച്ചോ അതോ അവളോടൊപ്പം..?
ഹന്‍ല്ലലത്ത് ,
മുന്‍ രചനകളുടെയത്ര തീഷ്ണത കിട്ടുന്നില്ല. വാക്കുകള്‍ ദൃതിയില്‍ കൂട്ടിവച്ചപോലെ.
നഗ്നന് പറഞ്ഞ കമന്റില്‍ വാസ്തവം ഇല്ലേന്നൊരു തോന്നല്‍..
അനിൽ പറഞ്ഞപോലെ ദൃതി അല്പം കൂടിയെന്ന് തോന്നി. ചെറിയ അക്ഷരത്തെറ്റുകളും...
ഒരു കവിതയെ ഇങ്ങനെ വേവിക്കണായിരുന്നോ
നഗ്നന്, ഇങ്ങനെ നാണമില്ലാതെ സത്യങ്ങള്‍ പറയരുത്
ഹൃദയത്തിന്റെ മുറിവില്‍ നിന്നും വാര്‍ന്നു വീണ
വാക്കുകള്‍ ചേര്‍ത്തു വെച്ച് ഞാനൊരു കവിതയെഴുതി.
തീർച്ചയായും തീയ്യിൽ കൊരുത്തതായിരിക്കും വെയിലിൽ വാടില്ലാ
ആശംസകൾ ഇനിയും എഴുതുക
കവിത എന്ന പേരില്‍ കുഞ്ഞു കഥ! അങ്ങിനെയല്ലേ?
ഈ പെണ്ണിന്റെ കാര്യം പോലെ കുഴയുന്നല്ലോ!
Post a Comment