Followers

Tuesday, April 28, 2009

ഞാന്‍ തുറന്നു പറയില്ല

നീ പോകുമ്പൊള്‍ എന്നെ പൊതിയുന്ന ഏകാന്തതയുടെ
ചെകിളകള്‍അസ്വസ്ഥനാക്കുമ്പോള്‍ ഞാന്‍ കൊതിക്കാറുണ്ട്....ഭ്രാന്തായിരുന്നുവെങ്കിലെന്ന് ..!
പാതി മുറിഞ്ഞ വാക്കുകള്‍ ബാക്കി വെച്ചാണല്ലോ നീ എന്നും മടങ്ങുന്നത്..
ഒരു പക്ഷേ..യാത്ര പറച്ചിലിന്റെ വേദനകള്‍ പിന്നെയും പിന്നെയും ആവര്‍ത്തിക്കണ്ടല്ലോ
എന്ന് കരുതിയാകാം...അബോധമായിട്ടാണെങ്കിലും നാമിരുവരും അതൊഴിവാക്കുന്നത്.
ഷൈന സക്കീറിനെക്കുറിച്ച് മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ എന്നെ ഓര്‍മ്മ വന്നത് എന്തിനാണ് നിനക്ക്..??
എന്തിനാണ് നീയോടി വന്നെന്നെ വിളിച്ചത്..?!
എന്തിനാണ് നീയെന്നോട്‌ പിന്നെയും പിന്നെയും വാക്കുകളുടെ ചതുരംഗത്തില്‍ പങ്കാളിയാകാന്‍ വരുന്നത്..?
നീ എന്നെ പ്രണയിക്കുന്നുണ്ടോ..?
എനിക്കറിയാത്തത് പോലെ നിനക്കുമറിയില്ലായിരിക്കാം...
എങ്കിലും നീ തന്നു പോകുന്ന വാക്കുകളുടെ വെള്ളിവെളിച്ചതിലാണ് ഞാനിന്ന്...
യാഥാര്‍ഥ്യത്തിന്റെ കറുപ്പ് ഒരിക്കല്‍ പടരുമെന്നെനിക്കറിയാം...
അതുകൊണ്ട് ....അതുകൊണ്ട് മാത്രം ഞാന്‍ തുറന്നു പറയില്ല...ഒരിക്കലും...
നീയോ..?!

ഇന്നലെ കൂട്ടുകാരന്‍ ചോദിച്ചു നിനക്ക് എന്നോട് പ്രണയമാണോ എന്ന്...
നീ എന്നും ചോദിക്കാറുള്ള വിപ്ലവ സുഹൃത്ത്‌ തന്നെ....
മരുഭൂമിയിലെ ഒറ്റപ്പെടലില്‍ നിന്നും ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ട് അവന്‍...
പറയാതെയുള്ളതിനാണല്ലോ കൂടുതല്‍ മധുരം..
ഞാന്‍ പറഞ്ഞു എനിക്കറിയില്ല...എന്ന്...അല്ലാതെ എന്ത് പറയാന്‍...?!
ഞാനത് ആത്മാവില്‍ സൂക്ഷിക്കാം..
വാക്കുകളുടെ സങ്കല്പ സൌധങ്ങളില്‍ നാമിരുവര്‍ ജീവിച്ചു തീര്‍ത്തിരിക്കാം
ഒരുപാട് ജന്മങ്ങള്‍...
പഴയായ ജീവിതം...അത് അങ്ങനെ അല്ലല്ലോ...
കൂട്ടുകാരികള്‍ക്കിടയില്‍ വിചിത്രമായ പേരുള്ള കവിയെന്നു പരിചയപ്പെടുത്തിയ
നിന്നോട് ആദ്യമെനിക്ക് എന്താണ് തോന്നിയത്..?
കൊച്ചു കുട്ടികളോട് തോന്നുന്ന...സ്നേഹം...
ഇന്നോ..?ഇന്നും അത് മാത്രമാണോ..?
ആണെന്ന് പറയാനാണ് എനിക്ക് ആഗ്രഹം...

16 comments:

ഹന്‍ല്ലലത്ത് Hanllalath said...

"....എന്തിനാണ് നീയെന്നോട്‌ പിന്നെയും പിന്നെയും വാക്കുകളുടെ ചതുരംഗത്തില്‍ പങ്കാളിയാകാന്‍ വരുന്നത്..?
നീ എന്നെ പ്രണയിക്കുന്നുണ്ടോ..?
എനിക്കറിയാത്തത് പോലെ നിനക്കുമറിയില്ലായിരിക്കാം..."

പകല്‍കിനാവന്‍ | daYdreaMer said...

:):)ഡാ ചെക്കാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

Anonymous said...

നന്നായിട്ടുണ്ട്‌...

വല്യമ്മായി said...

നല്ല പോസ്റ്റ്.

പ്രയാണ്‍ said...

കൊച്ചു കുട്ടികളോട് തോന്നുന്ന...സ്നേഹം...നിസ്വാര്‍ത്ഥമായ അതിനെ ശ്വാശ്വതമായ നിലനില്പ്പുള്ളു.
നന്നായിട്ടുണ്ട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രണയം തലക്ക് പിടിച്ചെന്ന് തോന്നുന്നു?

അരങ്ങ്‌ said...

Hello.., your poems are sincere and lively. So i hope the sprout of love in ur heart also sincere and true.....

May the words keep away from u. and let silence speak...

Rafeek Wadakanchery said...

ഈ വാക്കുകളുടെ ചതുരംഗത്തില്‍ പങ്കാളിയാകാന്‍ വരുന്നത് സന്തോഷത്തോടെ...
നന്നായിരിക്കുന്നു.

സന്തോഷ്‌ പല്ലശ്ശന said...

നിന്നോട് ആദ്യമെനിക്ക് എന്താണ് തോന്നിയത്..?
കൊച്ചു കുട്ടികളോട് തോന്നുന്ന...സ്നേഹം...
ഇന്നോ..?ഇന്നും അത് മാത്രമാണോ..?
ആണെന്ന് പറയാനാണ് എനിക്ക് ആഗ്രഹം...


ആദ്യം നിന്നിലെ നിന്നെ അറിയുക
പിന്നെ പ്രനയിച്ചു തുടങ്ങുക
തികച്ചും യാദാര്‍ത്യബോധതോടെ....

നല്ലതു വരുവാന്‍ ആഗ്രഹിക്കുന്നു നിങ്ങള്‍ക്കും നിങ്ങളുടെ ആ പാവം പ്രണയിനിക്കും

ഹന്‍ല്ലലത്ത് Hanllalath said...

അനില്‍@ബ്ലോഗ്
..പകല്‍കിനാവന്‍...daYdreamEr
പ്രിയ ഉണ്ണികൃഷ്ണന്‍
വേറിട്ട ശബ്ദം
വല്യമ്മായി
Prayan
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
അരങ്ങ്‌
Rafeek Wadakanchery
സന്തോഷ്‌ പല്ലശ്ശന

എന്റെ ഹൃദയാക്ഷരങ്ങള്‍ വായിച്ചതിന് നന്ദി...
ഇനിയും എന്നെ വായിക്കുമെന്ന പ്രതീക്ഷയോടെ...

Unknown said...

nannayittundu

Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...

കൊള്ളാം :)

‘ലാപുട’യുടെ ‘വാക്കുപോക്കുകൾ’ കണ്ടിരുന്നോ?

kadathanadan:കടത്തനാടൻ said...

..

Anonymous said...

നിന്നോട് ആദ്യമെനിക്ക് എന്താണ് തോന്നിയത്..?
കൊച്ചു കുട്ടികളോട് തോന്നുന്ന...സ്നേഹം...
ഇന്നോ..?ഇന്നും അത് മാത്രമാണോ..?
ആണെന്ന് പറയാനാണ് എനിക്ക് ആഗ്രഹം...
ee vaakkukalaanu eattavum priyappettathu...